കോവിഡില്‍ ആശ്വാസം; രാജ്യത്ത്  പ്രതിദിന കണക്ക് കുത്തനെ കുറയുന്നു; ടിപിആര്‍ 11.69 ശതമാനം; കേരളത്തിലെ രോഗവ്യാപനത്തിൽ ആശങ്കയോടെ കേന്ദ്രം

കോവിഡില്‍ ആശ്വാസം; രാജ്യത്ത് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു; ടിപിആര്‍ 11.69 ശതമാനം; കേരളത്തിലെ രോഗവ്യാപനത്തിൽ ആശങ്കയോടെ കേന്ദ്രം

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു.

പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി.
1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ പ്രതിവാര കണക്കുകൾ ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമണ്ടായി.
കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 17.5 ലക്ഷം കോവിഡ് കേസുകളാണ്. തൊട്ടു മുന്നിലെ ആഴ്ചയെക്കാള്‍ 19 ശതമാനം കുറവ്.

എന്നാൽ കേരളത്തിലെ രോഗവ്യാപനം ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. 42000 ത്തിലധികം പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പതിനായിരത്തിന് മുകളിലാണ് കേസുകള്‍. ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത കൂട്ടണമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ച്‌ നിര്‍ദേശിക്കുന്നത്.

അതേസമയം കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വീണ്ടും കൂടി. 1192 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ തരംഗങ്ങളെ അപേക്ഷിച്ച്‌ മരണ നിരക്ക് കുറവാണെങ്കിലും മൂന്നാം തരംഗത്തിലെ മരണ നിരക്കില്‍ വര്‍ധന തുടരുകയാണ്.

ജനുവരി 9നും 16 നും ഇടയില്‍ 2680 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. തൊട്ടടുത്ത ആഴ്ച്ചത്തെ മരണസംഖ്യ മൂവായിരത്തി എഴുന്നൂറ്റി എഴുപതായി. സംസ്ഥാനങ്ങളിലെ മുന്‍പ് പുറത്തുവിടാത്ത കേസുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്.