കോട്ടയം ഗവ നഴ്സിംഗ് കോളേജിൽ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു ; പരിപാടിയിൽ അഡ്വ വിവേക് മാത്യു വർക്കി മുഖ്യ പ്രഭാഷണം നടത്തി

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ :കോട്ടയം ഗവ നഴ്സിംഗ് കോളേജിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികതൊടാനുബന്ധിച്ച് ഭരണഘടനാ ദിനം ആചരിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ സുലേഖ എ ടി ഭരണഘടന ആമുഖം വായിക്കുകയും വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത് അഡ്വ വിവേക് മാത്യു വർക്കിയാണ്. കോളേജ് യൂണിയൻ ചെയർപേഴ്സൺ നന്ദിനി ബാബു യോഗത്തിന് സ്വാഗതം അറിയിച്ചു സംസാരിക്കുകയും യൂണിയൻ ആർട്സ് സെക്രട്ടറി മിസ്സ്‌ മുബീന കുഞ്ഞുമോൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനയുടെ ഉള്ളടക്കം സംബന്ധിച്ച ക്ലാസ്സ്‌ വിദ്യാർഥികൾക്ക് പ്രയോജനപ്രദമായി.