
തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജോലി നേടാന്‍ അവസരം. ജില്ല അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക്, തെറാപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ ജനുവരി 12ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ വന്നിട്ടുള്ള ഒഴിവുകള്‍.
സാനിറ്റേഷന്‍ വര്‍ക്ക് = 1 ഒഴിവ്
കുക്ക് = 1 ഒഴിവ്
മെയില്‍ തെറാപ്പിസ്റ്റ് (ആയുര്‍വേദ) = 1 ഒഴിവ്
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
തസ്തിക യോഗ്യത
സാനിറ്റേഷന്‍ വര്‍ക്കര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
കുക്ക് ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
മെയില്‍ തെറാപ്പിസ്റ്റ് (ആയര്‍വേദ) കേരള സര്‍ക്കാര്‍ അംഗീകാരമുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി NARIPല്‍ നിന്നുള്ള ഒരു വര്‍ഷത്തെ കോഴ്‌സ്.
ശമ്പളം
സാനിറ്റേഷന്‍ വര്‍ക്കര്‍ 11,025/- രൂപ
കുക്ക് 12,000/- രൂപ
മെയില്‍ തെറാപ്പിസ്റ്റ് (ആയര്‍വേദ)
14,700/- രൂപ
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ജനുവരി 12 ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും കൈവശം കരുതണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.
ഇൻ്റർവ്യൂ തീയതി:
2026 ജനുവരി 12
സമയം:
ഉച്ചയ്ക്ക് 02:00 മണി
സ്ഥലം:
ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ട് യൂണിറ്റ് (DPMSU), നാഷണല്‍ ആയുഷ് മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ് ഹില്‍, ചുങ്കം, കോഴിക്കോട് – 673005.
സംശയങ്ങള്‍ക്ക്: 9497303013, 0495-2923213 എന്നീ നമ്ബറുകളിലും, [email protected] മെയിലിലും ബന്ധപ്പെടാം.




