
മരയ്ക്കാര്‍ മികച്ച ചിത്രം; 67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാള സിനിമയ്ക്ക് 11 പുരസ്‌കാരങ്ങള്‍
സ്വന്തം ലേഖകന്‍
ദില്ലി: 67ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. 11 പുരസ്‌കാരങ്ങള്‍ മലയാള സിനിമ നേടി.
മനോജ് ബാജ്‌പെയി ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരമുണ്ട്.
മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെഷല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്‌കാരവും സിദ്ധാര്‍ഥിനായിരുന്നു. കോളാമ്ബിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്‌കാരനേട്ടമുണ്ട്.
മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്‌കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ നേടി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ നേടി.