‘പറയാതെ വയ്യ, ജാഗ്രതക്കുറവിന് കനത്ത വില നല്‍കേണ്ടി വരും’; ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
മലപ്പുറം: കോണ്‍ഗ്രസിന്റെ സമരാഗ്നി പരിപാടിയുടെ സമാപന വേദിയില്‍ ദേശീയഗാനം തെറ്റിച്ച് പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
സ്റ്റേജും മെെക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്ന് ഹാരിസ് മുദൂർ കുറ്റപ്പെടുത്തി.
സമൂഹമാദ്ധ്യമങ്ങള്‍ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതക്കുറവിന് വലിയ വിലയാണ് നല്‍കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്ലാത്തവർ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
Third Eye News Live
0