കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാതയിൽ വിള്ളൽ. എതിർ ദിശയിലെ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പെയ്ത തുടർച്ചയായ മഴയിലാണ് റോഡ് തകർന്നത്.നിലവിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡാണ് തകർന്നത്. ആദ്യ ഘട്ട ടാറിങ്ങ് പൂർത്തിയായതാണ്. പ്രദേശത്ത് കനത്ത മഴയാണ്. ഇതിനു പിന്നാലെയാണ് റോഡ് ഇടിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു.