
ഊണ് കഴിക്കാൻ സമയമായോ? എങ്കിൽ ഊണിനൊപ്പം ഒരു മീൻ തോരൻ കൂടെ ഉണ്ടെങ്കില്‍ കുശാലായി; കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന നല്ല നത്തോലി തോരൻ റെസിപ്പി ഇതാ
കോട്ടയം: ഊണിനൊപ്പം കഴിക്കാൻ ഒരു മീൻ തോരൻ ഉണ്ടാക്കി നോക്കിയാലോ?
കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന നല്ല നത്തോലി തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
നത്തോലി/ചൂട: ആവശ്യത്തിന്
തേങ്ങ അരച്ചത്; ഒന്നര കപ്പ്
കുഞ്ഞുള്ളി: 8 എണ്ണം
ഗ്രാമ്ബൂ, വെളുത്തുള്ളി; 3 എണ്ണം
ഇഞ്ചി; ഒരു ചെറിയ കഷണം
മുളകുപൊടി; 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി; 1/4 ടീസ്പൂണ്‍
കടുക്;1/2 ടീസ്പൂണ്‍
പച്ചമുളക്; 4 എണ്ണം
ജീരകം; ഒരു നുള്ള്
പുളി; ഒരു ചെറുത്
വെളിച്ചെണ്ണ; 1 1/2 ടീസ്പൂണ്‍
വെള്ളം; 1/2 കപ്പ്
കറിവേപ്പില; ആവശ്യത്തിന്
ഉപ്പ്; ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി കഴുകി വെച്ചിരിക്കുന്ന നത്തോലി, 1/2 കപ്പ് വെള്ളം , മഞ്ഞള്‍പൊടി , മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം ചൂടില്‍ വേവിക്കുക..ഇത് വെന്തുകഴിയുമ്ബോള്‍ തീ ഓഫ് ചെയ്യാം. ഇനി തേങ്ങ ചിരകിയത്, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ജീരകം , പുളി എന്നിവ ഒരു ചട്ണിയുടേതിന് സമാനമായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
ഇനി ഒരു പാൻ അടുത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കണം. എണ്ണ ചൂടായി വരുമ്ബോള്‍ കടുക് പൊട്ടിച്ച് കറിവേപ്പില വറുക്കുക . ഇനി ഇതിലേക്ക് ചതച്ച ഉരുപ്പടികള്‍ ചേർത്ത് നല്ലതുപോലെ ഇളക്കണം. തുടർന്ന് മുൻപ് വേവിച്ചുവെച്ചിരിക്കുന്ന നത്തോലി ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇനി പതിയെ ഇളക്കി കൊടുക്കാം. തിളക്കുമ്ബോള്‍ മീൻ ഉടഞ്ഞുപോകാത്ത രീതിയില്‍ വേണം ഇളക്കാൻ. ഇനിയൊരു അടപ്പ് വെച്ച് പാൻ മൂടി രണ്ട്‌എം ഇനിറ്റ് കഴിയുമ്ബോള്‍ തുറക്കാം. ഇതോടെ സ്വാദിഷ്ടമായ നത്തോലി തോരൻ റെഡി!