play-sharp-fill
ജാതി മതം നാട് ഭാഷ പ്രശ്നമില്ല: ഒന്ന് പെണ്ണ് കെട്ടിയാൽ മാത്രം മതി; പെണ്ണിനെ തപ്പി മലബാറുകാർ അതിർത്തി കടക്കുന്നു

ജാതി മതം നാട് ഭാഷ പ്രശ്നമില്ല: ഒന്ന് പെണ്ണ് കെട്ടിയാൽ മാത്രം മതി; പെണ്ണിനെ തപ്പി മലബാറുകാർ അതിർത്തി കടക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: ജാതി മതം നാട് ഭാഷ പ്രശ്നമല്ല . പെണ്ണ് കിട്ടിയാൽ മാത്രം മതി..! കല്യാണം കഴിക്കാൻ വേണ്ടി മാത്രം മലബാറിലെ മലയാളി യുവാക്കൾ അതിർത്തി കടക്കുകയാണ്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് പുറത്ത് വരുന്ന വാർത്തകൾ നൽകുന്ന സൂചന ഇതാണ്. ചുരുങ്ങിയ കാലയളവിനിടെ മുപ്പതിലേറെ ആളുകളാണ് ഇത്തരത്തിൽ അന്യ സംസ്ഥാനങ്ങളിൽ പോയി വിവാഹം കഴിച്ചിരിക്കുന്നത്.
. ജീവിതപങ്കാളിയെത്തേടി ഗ്രാമീണമേഖലയിലെ യുവാക്കള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഈയിടെ, കോഴിക്കോട്ടെ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ മുപ്പതോളം വിവാഹങ്ങള്‍ നടന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിലാണ് ഇത്രയും വിവാഹം നടന്നത്. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ് പെണ്‍കുട്ടികള്‍. കാസര്‍കോട്, വയനാട് ജില്ലാ അതിര്‍ത്തികളിലുള്ള ചില ഏജന്റുമാരാണ് ‘ബ്രോക്കര്‍മാര്‍’. ഇരുപത്തയ്യായിരംമുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവരുടെ പ്രതിഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സ്വര്‍ണവും വിവാഹച്ചെലവിനുള്ള പണവും നല്‍കണം.

കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നാണ് വധുക്കളിലേറെയും. കാസര്‍കോട്ടുള്ള ഏജന്റ് മുഖേനെയാണ് കര്‍ണാടക മേഖലയിലെ പല വിവാഹാലോചനകളും എത്തിയത്. അതിര്‍ത്തിക്കടുത്ത് ഉപ്പളയിലെ ഒരു ക്ഷേത്രത്തില്‍ പെണ്‍കുട്ടിയും വീട്ടുകാരും എത്തും. അവിടെച്ചെന്ന് കണ്ട് ഇഷ്ടപ്പെട്ടാല്‍ അടുത്തനടപടികളിലേക്കുകടക്കും. കര്‍ഷകകുടുംബങ്ങളിലെ കുട്ടികളാണ് ഇങ്ങനെയെത്തുന്നവരിലേറെയും.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ നാട്ടില്‍വന്ന് വിവാഹം നടത്തിക്കൊടുക്കും. ഈയിടെനടന്ന മുപ്പതുവിവാഹങ്ങളില്‍ ഇരുപതിലും ഈഴവയുവാക്കളാണ് വരന്മാര്‍. വാണിയ, ബ്രാഹ്മണ വിഭാഗങ്ങളിലെ യുവാക്കളും വിവാഹം കഴിച്ചിട്ടുണ്ട്. വധുവിന്റെ ജാതിയൊന്നും പരിഗണിക്കാതെയാണ് മിക്കവിവാഹങ്ങളും. കല്യാണത്തിനുശേഷം സ്വജാതിയില്‍ ചേര്‍ത്തവരുമുണ്ട്. വിവാഹം കഴിച്ചെത്തിയ പെണ്‍കുട്ടികളുടെ പരിചയക്കാരുടെ പുതിയ കല്യാണങ്ങളും നടക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാമെന്നതാണ് ഇതിന്റെ മെച്ചം.