നീണ്ടൂരിലും ആർപ്പൂക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന് ആവേശോജ്ജ്വല സ്വീകരണം: മീനച്ചൂടിനെ വകവയ്ക്കാതെ ജനം ഒഴുകിയെത്തി.

Spread the love

നീണ്ടൂർ: കഠിനമായ വേനൽ ചൂടിനെ അവഗണിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നു.
നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളിലെ പര്യടനം ഏറെ ഹൃദ്യമായിരുന്നു. സ്വീകരണ പോയിന്റുകളിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു പര്യടനം.
നീണ്ടൂരിൽ നടന്ന പര്യടന പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

നാട്ടിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നിയമസഭയിൽ എത്തിക്കാൻ നാട്ടകം സുരേഷിനെപ്പോലൊരു ജനകീയ നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങളും നിലവിലെ ഭരണപ്രതിസന്ധികളും ഉയർത്തിക്കാട്ടിയായിരുന്നു പര്യടനം മുന്നേറിയത്.

രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ ഉടനീളം വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പൂച്ചെണ്ടുകളുമായും മുദ്രാവാക്യങ്ങളുമായും കവലകളിൽ കാത്തുനിന്നു. മീനമാസത്തിലെ കടുത്ത ചൂടിലും തളരാത്ത ആവേശവുമായി യു.ഡി.എഫ് പ്രവർത്തകർ പര്യടനത്തിന് അകമ്പടി സേവിച്ചു.
ഉച്ചതിരിഞ്ഞ് ആർപ്പൂക്കരയിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ, ആർപ്പൂക്കര മേഖലകളിലെ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച പര്യടനം വൈകുന്നേരത്തോടെ പനമ്പാലത്ത് സമാപിച്ചു. സമാപന സമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്നും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് നാട്ടകം സുരേഷ് പറഞ്ഞു. പ്രാദേശിക യു.ഡി.എഫ് നേതാക്കളും വിവിധ പോഷക സംഘടന ഭാരവാഹികളും പര്യടനത്തിന് നേതൃത്വം നൽകി.