
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയമസഭാ മണ്ഡലം ഐക്യജനാതിപത്യ മുന്നണി സ്ഥാനാർഥി നാട്ടകം സുരേഷിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ റോഡ് ഷോയോടെ തുടക്കമായി.
ഏറ്റുമാനൂർ ശ്രീ മഹാ ദേവക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു സമീപത്തു നിന്നും ആരംഭിച്ച റോഡ് ഷോയ്ക്ക് കോൺഗ്രസ് ഏറ്റുമാനൂർ നിയമസഭ മണ്ഡലം കമ്മറ്റി നേതൃത്വം നൽകി
തുടർന്ന് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്ഷോ മണ്ഡലത്തിലെ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി
സ്ഥാനാർഥിയുടെ പ്രചരണ വാഹനത്തിനു മുന്നിലായി മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലി പര്യടനത്തിന് ആവേശം പകർന്നു.
രാത്രി വൈകിയും നീണ്ട റോഡ് ഷോ. കടന്നു പോയ പഞ്ചായത്തുകളിൽ നൂറു കണക്കിന് വീട്ടമ്മമാരും പ്രവർത്തകരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു ഹാരം അണിയിച്ചു. തുടർന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ പര്യടനം കുകരകത്തു എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ നിയമസഭാ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി നാട്ടകം സുരേഷ് പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ എത്തി .
പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
മണ്ഡലപര്യടനം ആരംഭിക്കുന്നതിനു മുൻപ് തന്റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം തേടിയെത്തിയതാണ് അദ്ദേഹം.
തുടർന്ന് ചാണ്ടി ഉമ്മൻ എം എൽ എ അദ്ദേഹത്തെ സ്വീകരിച്ചു ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും ഒപ്പമുണ്ടായിരുന്നു. കായംകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം ലിജുവും സന്നിഹിതനായിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കളും പങ്കെടുത്തു



