എങ്ങുമെത്താതെ കോട്ടയം നാട്ടകം കുടിവെള്ള പദ്ധതി: കിട്ടാതെ കിടന്ന അനുമതികൾ വരെ കിട്ടി: ഇപ്പോഴത്തെ പ്രതിസന്ധി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിസഹരണം: ഇന്നു വൈകുന്നേരം നാട്ടകത്ത് പ്രതിഷേധം.

Spread the love

കോട്ടയം: നാട്ടകം നിവാസികൾക്കു
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനിയായിട്ടു വർഷങ്ങൾ.
2016ല് കിഫ്ബി പദ്ധതി പ്രകാരം ആരംഭിച്ച നാട്ടകം കുടിവെള്ളപദ്ധതി 10 വര്ഷമായിട്ടും പൂര്ത്തിയാക്കാന് കഴിഞ്ഞിട്ടില്ല. പദ്ധതിയില് 12 കോടി രൂപ മുടക്കിയിട്ടും നാട്ടകത്തെ 15 വാര്ഡുകളിലെ ആറായിരത്തോളം കുടുംബങ്ങളിലെ അന്പതിനായിരത്തോളം പേര്ക്ക് കഴിഞ്ഞ 10 വര്ഷത്തോളമായി യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.

video
play-sharp-fill

നാട്ടകം പ്രദേശത്ത് കുടിവെള്ളം ലഭിക്കണമെങ്കില് കുടിവെള്ള ടാങ്കിന്റെ ജലസംഭരണ ശേഷി വര്ധിപ്പിക്കുന്നതിനായി കോട്ടയം കളക്ടറേറ്റിനു സമീപത്തുനിന്നു ടാങ്ക് വരെയുള്ള ഡിഐ 600എംഎം പൈപ്പ് സ്ഥാപിക്കുന്ന ജോലി കരാറുകാരന് പൂര്ത്തിയാക്കണം, ടാങ്കില്നിന്നു ജലവിതരണത്തിനായി 160എംഎം പിവിസി പൈപ്പുകള് സ്ഥാപിക്കണം. എന്നാല്, ഈ ജോലികളും 2016 മുതല് മുടങ്ങിക്കിടക്കുകയാണ്.

നിലവില് ഈ ജോലികള് ചെയ്യേണ്ടതു എന്എച്ച്‌ റോഡിന്റെ ഇരുവശങ്ങളിലുമാണ്. ജോലി നിര്ത്തിപ്പോയ കരാറുകാരനു പകരം പുതിയ ആളെ കണ്ടെത്താന് സാധിക്കാത്തതുമൂലം പൈപ്പിടീല് ജോലികള് മുടങ്ങിയിരിക്കുകയാണ്.
ഏതാനും മാസങ്ങള്ക്കു മുമ്പു എന്എച്ച്‌ റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിടാന് അനുമതി ലഭിച്ചെങ്കിലും വാട്ടര് അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കരാറുകാരനെ ചുമതലപ്പെടുത്താനുള്ള നടപടികള് പൂര്ത്തിയായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പൈപ്പിടാന് ദേശീയപാത അഥോറിറ്റി അനുമതി നല്കിയിരുന്നില്ല. ഇതേത്തുടർന്ന് നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കര്മസമിതിയുടെ പോരാട്ടത്തിന്റെ ഫലമായി ഫ്രാന്സിസ് ജോര്ജ് എംപി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. തുടര്ന്നു വാട്ടര് അഥോറിറ്റി ജീവനക്കാരുടെ നിസഹകരണം മൂലം നടപടികള് മുന്നോട്ടു നീങ്ങിയില്ലെന്ന് കര്മസമിതി കുറ്റപ്പെടുത്തുന്നു.

കഠിനമായ വേനല് ക്കാലം ആരംഭിച്ചതോടെ മിക്ക വീടുകളിലും വെള്ളം വിലകൊടുത്തു വാങ്ങുകയാണ്. പദ്ധതി പൂര്ത്തിയായെങ്കില് മാത്രമേ പ്രദേശവാസികള്ക്കു കുടിവെള്ളം ലഭ്യമാകൂ. അടുത്ത മാര്ച്ചിനു മുമ്പ് പദ്ധതി പൂര്ത്തീകരിക്കണമെന്നാണ് കര്മസമിതി ആവശ്യപ്പെടുന്നത്. 10 വര്ഷമായിട്ടും കുടിവെള്ള പദ്ധതി പൂര്ത്തിയാക്കാത്തതില് പ്രതിഷേധിച്ച്‌ ജനകീയ കര്മസമിതി ഇന്നു വൈകുന്നേരം 6.30നു വാട്ടര് അഥോറിറ്റി നാട്ടകം സോണല് ഓഫീസിന് മുൻ വശത്ത് തിരിതെളിച്ച്‌ കൂട്ടായ്മ സംഘടിപ്പിക്കും. പ്രസിഡന്റ് ജോര്ജ് മാത്യു, സെക്രട്ടറി എസ്.എസ്. ഷാനവാസ് എന്നിവര് നേതൃത്വം നല്കും.