ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവിയിൽ കണ്ടു: ഉടൻ പുറത്തിറങ്ങി കള്ളനെ കൈയോടെ പൊക്കി: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെയാണ് പിടികൂടിയത്.

Spread the love

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.

ഗസ്റ്റ് ഹൗസിനു സമീപം പുന്നയ്ക്കല്‍ ചുങ്കത്തെ റോഡരികിലെ എലുമ്പിലാശേരി വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടാവ് എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചത്. സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ കണ്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടി വന്നു.

വിവരം അറിഞ്ഞ് നാട്ടുകാരും ഒപ്പം കൂടി മോഷ്ടാവിനെ പിടികൂടി. തുടർന്ന് ഇയാളെ ഈസ്റ്റ് പോലീസിനു കൈമാറി. ഇയാള്‍ അസം സ്വദേശിയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസ്, മൂലവട്ടം, ദിവാൻകവല, മെഡിക്കല്‍ കോളജ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ബൈക്കുകള്‍ മോഷണം പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group