
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നസ്ലിന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പ്രേമലു പോലുളള ചിത്രങ്ങളിലൂടെ നസ്ലിന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.സഹനടനില്‍ തുടങ്ങി ഇപ്പോള്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന വളര്‍ച്ചയാണ് താരത്തിന്റേത്. ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ലോക ചാപ്റ്റര്‍ 1 ചന്ദ്രയാണ് നസ്ലിന്റെ എറ്റവും പുതിയ ചിത്രം. സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നസ്ലിനെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
നസ്ലിന്‍ തന്റെ പ്രിയപ്പെട്ട നടനാണ് എന്ന് പറഞ്ഞ പ്രിയദര്‍ശന്‍ യുവതാരത്തെ കമല്‍ഹാസനോടാണ് ഉപമിച്ചിരിക്കുന്നത്. ”നസ്ലിന്‍ എന്റെ പ്രിയപ്പെട്ട നടനാണ്. വിഷ്ണു വിജയം എന്ന സിനിമ കാണുമ്ബോള്‍ കമല്‍ഹാസന്‍ എന്നൊരു നടനെ കണ്ടിട്ടുണ്ട്. ഭയങ്കര നിഷ്‌കളങ്കനും എന്നാല്‍ നല്ല കള്ളനും ആണെന്ന് നമുക്ക് മനസിലാകും. അതേ സാധനം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്ലിനായിട്ട്” എന്നാണ് പ്രിയദര്‍ശന്‍ ചടങ്ങില്‍ പറഞ്ഞത്.
മകള്‍ കല്യാണിക്കും ചടങ്ങില്‍ പ്രിയദര്‍ശന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കല്യാണി നടിയാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മകള്‍ അഭിനയിക്കുന്നതിനെക്കുറച്ച് ചോദിച്ചപ്പോഴും തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരിക്കല്‍ വന്ന് എന്നോട് ചോദിച്ചു, അച്ഛാ നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു സിനിമയില്‍ അഭിനയിക്കുമോ എന്ന്. നിന്നെക്കൊണ്ട് കഴിയുമോ? അവര്‍ അങ്ങനെ പലതും പറയും. നമ്മുടെ കഴിവിനെക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടാകണം എന്ന് ഞാന്‍ പറഞ്ഞു. ശ്രമിച്ചു നോക്കാം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ എന്ന് അവള്‍ പറഞ്ഞു. അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ പോലുള്ളവര്‍ എടുക്കുന്ന സിനിമയ്ക്ക് അച്ഛന്റെ പ്രാര്‍ത്ഥന ഉണ്ടാകണം എന്നും ലോക ഒരു ലോക ഹിറ്റാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു