video
play-sharp-fill

നടൻ  നസ്‌ലന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

നടൻ നസ്‌ലന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

Spread the love

കൊച്ചി :യുവനടന്‍ നസ്‌ലന്‍ ഗഫൂറിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്നെന്ന് സൈബര്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അക്കൗണ്ട് ഫെയ്സ്ബുക് ഡിലീറ്റ് ചെയ്തു. കാക്കനാട് സൈബര്‍ സെല്ലിന് നസ്‌ലന്‍ ഇന്നലെയാണ് പരാതി നല്‍കിയത്.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലന്റേതെന്ന പേരില്‍ വ്യാജ കമന്‍റ് വന്നത്. ഇതേത്തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണവും നിയമനടപടിയും വിവരിച്ച് നസ്‌ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group