video
play-sharp-fill

ഇപ്പോൾ ശാസ്ത്ര ലോകത്ത് ചർച്ചാ വിഷയം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അതിമനോഹര ദൃശ്യങ്ങൾ !!; ഒറ്റനോട്ടത്തിൽ കണ്ടാൽ ജലച്ചായമെന്ന് തോന്നുന്ന ഡിസൈൻ; വ്യാഴത്തിന്റെ വർണ്ണാഭമായ ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂനോ ദൗത്യം

ഇപ്പോൾ ശാസ്ത്ര ലോകത്ത് ചർച്ചാ വിഷയം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അതിമനോഹര ദൃശ്യങ്ങൾ !!; ഒറ്റനോട്ടത്തിൽ കണ്ടാൽ ജലച്ചായമെന്ന് തോന്നുന്ന ഡിസൈൻ; വ്യാഴത്തിന്റെ വർണ്ണാഭമായ ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ ജൂനോ ദൗത്യം

Spread the love

സ്വന്തം ലേഖകൻ 

ഡൽഹി: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശാസ്ത്ര ലോകത്ത് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജലച്ചായമെന്ന് തോന്നിപ്പോകുന്ന വ്യാഴത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് വൈറലായിട്ടുള്ളത്. നാസയാണ് വ്യാഴത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നാസയുടെ ജൂനോ ദൗത്യമാണ് വർണ്ണാഭമായ ചിത്രങ്ങൾ പകർത്തിയെടുത്തത്. വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റുകളാണ് ഈ ചിത്രത്തിന് പ്രത്യേക ഭംഗി നൽകിയിട്ടുള്ളത്. ചിത്രത്തിൽ നീലയും വെള്ളയും നിറങ്ങളിൽ കാണുന്നത് വ്യാഴത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴത്തിന്റെ ക്ലൗഡ് ടോപ്പുകളിൽ നിന്നും 14,600 മൈൽ അകലെ വച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിലവിൽ, പങ്കുവെച്ച ചിത്രങ്ങൾ 2019-ൽ പകർത്തിയതാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. വ്യാഴത്തിനെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ 2016-ലാണ് നാസ ജൂനോ ഉപഗ്രഹം വിക്ഷേപിച്ചത്. പ്രധാനമായും ഹൈഡ്രജനും ഹീലിയവും ചേർന്ന ഗ്രഹമാണ് വ്യാഴം.