ജീവന്റെ തുടിപ്പുതേടിയുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ; സൗരയൂഥത്തിന് പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

ജീവന്റെ തുടിപ്പുതേടിയുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ; സൗരയൂഥത്തിന് പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍ നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് ഒരെണ്ണം.

പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ.


ഇതോടെ സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം 5502 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സൗരയൂഥത്തിന് പുറത്ത് ജീവന്റെ തുടിപ്പുതേടിയുള്ള മനുഷ്യന്റെ യാത്രയിലും കണ്ടെത്തല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 1992-ലാണ് ആദ്യമായി അന്യഗ്രഹങ്ങളെ കണ്ടെത്തിയത്.