മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വര്‍ഷത്തിന് ശേഷം നാസയുടെ ചാന്ദ്ര ദൗത്യം; പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉള്‍പ്പെടെ നാലംഗ സംഘം

Spread the love

വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാൻ 54 വർഷത്തിന് ശേഷം നാസയുടെ ചാന്ദ്ര ദൗത്യം.

video
play-sharp-fill

ആർട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍ ആയിരിക്കും.
ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഫെബ്രുവരി ആറാം തീയതി വിക്ഷേപണം നടത്താനാണ്. ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിൻഡോ ഉണ്ട്.

ആർട്ടിമിസ് 2 ല്‍ യാത്ര ചെയ്യുക നാലംഗ സംഘമായിരിക്കും. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവർ തിരിച്ചു വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ വൈകീട്ട് വിക്ഷേപണ വാഹനമായ എസ്‌എല്‍എസ് റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റാൻ തുടങ്ങും. 8 മുതല്‍ 10 മണിക്കൂർ വരെ സമയമെടുക്കുന്ന ദൗത്യമാണിത്. അതിനുശേഷം റോക്കറ്റിന് അകത്ത് ഇന്ധനം നിറച്ച്‌ ചോർച്ചയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തും.

ഈ സമയത്ത് എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ മാർച്ച്‌ 6 മുതല്‍ മാർച്ച്‌ 11 വരെയാണ് സെക്കന്‍റ് ലോഞ്ച് വിൻഡോ നാസ തീരുമാനിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യമുണ്ടായാല്‍ ഭൗത്യം ഏപ്രിലേക്ക് നീളും.