
എക്കാലത്തെയും മടങ്ങിവരവ്:ബഹിരാകാശ ജീവിതത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനെ കാത്ത്: അരുമകൾ
ഒൻപത് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി യത്.ബഹിരാകാശത്ത് താമസിക്കുമ്പോൾ സുനിത തന്റെ അരുമകളെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.മാർച്ച് 18നാണ് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ സ്പെയ്സ് ക്രാഫ്റ്റിൽ സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് എത്തിയത്.
സുനിതയെ വരവേൽക്കാൻ ഭർത്താവ് വില്യംസിനൊപ്പം രണ്ട് നായ്ക്കളുമുണ്ടായിരുന്നു.ലാബ്രഡോർ ഇനത്തിൽപ്പെട്ട ഗണ്ണറും റോട്ടറും.വാലാട്ടികൊണ്ട് ഇരുവരും സുനിതയോട് ചേര്‍ന്നുനിന്നാണ് സ്നേഹം പ്രകടിപ്പിച്ചത്.ഇരുവരെയും തലോടുകയും ഉമ്മവെക്കുകയും ചെയ്താണ് തന്റെ സ്നേഹം കൂടുതലായി സുനിത നൽകിയതും. പ്രിയപ്പെട്ടവരെ പിരിഞ്ഞിരുന്ന സമയങ്ങൾ തന്നെ വളരെ അസ്വസ്ഥമാക്കുന്നതാണെന്നും അവർ പറഞ്ഞു.വീട്ടിലേക്കുള്ള തന്റെ എക്കാലത്തെയും തിരിച്ചുവരവായാണ് താൻ ഇതിനെ കാണാതെന്നും സുനിത പറഞ്ഞു.