
ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ നര്‍മ്മദാ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കി. സത്‌ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദര്‍ബാര്‍ പാതാളേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംഭവം. 21 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 41 ടണ്‍ നെയ്യ് ഉപയോഗിച്ചുളള യജ്ഞം, ശിവമഹാപുരാണ പാരായണം, 151 ഭക്തന്മാരുടെ ദുര്‍ഗാപഥ പാരായണം എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്ത് നിരവധി കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം പാല്‍ പാഴാക്കുന്നത് അനാവശ്യവും സാമൂഹികമായി അനീതിയുമാണെന്നാണ് വിമര്‍ശനം. അതേസമയം, ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്ന നിലപാടും ചിലര്‍ മുന്നോട്ടുവയ്ക്കുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്, ഇത്രയും വലിയ തോതില്‍ പാല്‍ ജലത്തിലേക്ക് ഒഴുക്കുന്നത് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കാനും ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകാനും ഇടയാക്കുമെന്നാണ്. ഇത് ജലജീവികളുടെ നിലനില്‍പ്പിനും പരിസ്ഥിതിക്കും ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കയും ഇവർ പങ്കെടുക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


