ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ : തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

Spread the love

ഡൽഹി: ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ.

13,000 കോടിയുടെ വികസന പദ്ധതികൾ ബിഹാറിൽ മോദി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശം.

രാഹുലിന്റെ യാത്രക്ക് എതിരെ അതിരൂക്ഷ വിമർശനം പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി ഉയർത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരി പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ഗയയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസും, ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം രാഹുലിന്റെ യാത്രക്ക് ബീഹാറിൽ ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്.

ആറാം ദിനം മുങ്ങേറിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. നരേന്ദ്രമോദി കൂടി ബീഹാറിൽ എത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിൽ പോരാട്ടം കനക്കുകയാണ്.