video
play-sharp-fill

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

Spread the love

 

സ്വന്തം ലേഖകൻ

ദില്ലി: നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് പരാമർശിച്ച് അപകീർത്തി കേസിൽ ഹാജരാകാതിരുന്ന ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻ കുമാർ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നൽകിയത്. ശശി തരൂരിനൊപ്പം കോടതിയിൽ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി.

നവംബർ 27നകം കോടതിയിൽ ഹാജരായില്ലെങ്കിൽ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ തരൂരും അഭിഭാഷകനും തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഇതിനുപുറമെ ശശി തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് ആർ.എസ്.എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂർ പറഞ്ഞത്. ശശി തരൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ കോടതിയെ സമീപിച്ചത്.