video
play-sharp-fill

മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

Spread the love

സ്വന്തംലേഖകൻ

ദില്ലി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നിൽക്കെ മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിൻറെ അറിവും ഉൾക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകൾ നൽകിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി -പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററിൽ കുറിച്ചു.
മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖർജി കുറിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇനി മുന്നോട്ട് പോകും തോറും താങ്കൾ കൂടുതൽ കരുതനാവട്ടെ. എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാൻ താങ്കൾക്ക് സാധിക്കട്ടെ.