
ദില്ലി:ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്.
മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദർശിപ്പിക്കാൻ നിർദേശിച്ചത് ഇതിലും വലിയ ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നിൽക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
October 2 is Gandhi Jayanti — a day to honor the Father of the Nation, his fight for truth, non-violence & justice. 🇮🇳
But Modi Govt has directed schools to run a film on Modi’s childhood till Oct 2.
What bigger insult to Bapu?
Instead of screening Gandhi’s life, his… pic.twitter.com/9Xif7pw3fB
— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) September 18, 2025