അഞ്ചുവർഷത്തെ യാത്രകൾ; 33 വിദേശരാജ്യങ്ങൾ; മോദി പൊടിച്ചത് 362 കോടി

Spread the love

അഞ്ചുവർഷത്തെ വിദേശയാത്രകൾക്ക് മാത്രമായി പ്രധാനമന്ത്രി പൊതുഖജനാവിൽ നിന്നും മുടക്കിയത് 362 കോടി രൂപ. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഒബ്രയാന്റെ  ചോദ്യത്തിനുള്ള  മറുപടിയിൽ വിദേശകാര്യ സഹമന്ത്രി  കീർത്തിവർധൻ സിങ്ങാണ്  വിദേശയാത്ര ചെലവിന്റെ കണക്കുകൾ വെളിപ്പെടുത്തിയത്. അഞ്ചു വർഷക്കാലയളവിൽ 33 വിദേശരാജ്യങ്ങളാണ് മോദി സന്ദർശിച്ചത്.

video
play-sharp-fill

കണക്കുകൾ പുറത്തുവന്നപ്പോഴും പ്രധാനമന്ത്രി വിദേശത്താണ്. ഈ വർഷത്തെ ഫ്രഞ്ച് യാത്രക്കിടെ 25 കോടി രൂപയാണ് ചിലവാക്കിയത്. അമേരിക്കൻ യാത്രക്ക് 16 കോടി മുടക്കി. മൗറീഷ്യസ്, സൈപ്രസ്, കാനഡ, യുകെ, മാലിദ്വീപ് യാത്രകളുടെ ചെലവ് പുറത്തുവന്നിട്ടില്ല. 2024ൽ 16 രാജ്യങ്ങൾ സന്ദർശിക്കാൻ മോദി 109 കോടി ചെലവിട്ടു. 2023ൽ 98 കോടി, 2022ൽ 55.82 കോടി, 2001ൽ 36 കോടി എന്നിങ്ങനെയാണ് മോദിയുടെ മുൻവർഷങ്ങളിലെ യാത്രാ ചിലവ്

വിദേശയാത്രയ്ക്ക് വേണ്ടിയുള്ള പരസ്യപ്രചരണം, പൊതുപരിപാടികൾ, പ്രക്ഷേപണംപരിപാടികൾ തുടങ്ങിയവയുടെ ചിലവ് കൂടി ഉൾപ്പെടുത്തിയ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 മോദിയുടെ ഈജിപ്ത് യാത്രയുടെ പരസ്യ ചെലവുകൾ മാത്രം 12 കോടിയാണ് സർക്കാർ ചെലവിട്ടത്.