പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തിങ്കളാഴ്ച ക്രിസ്മമസ് വിരുന്ന്;മതമേലധ്യക്ഷന്മാരുള്‍പ്പെടെ പങ്കെടുക്കും, പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി ഇതാദ്യമായി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തിങ്കളാഴ്ച ക്രിസ്മമസ് വിരുന്ന് ഒരുക്കുന്നു. ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.മതമേലധ്യക്ഷൻമാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും.

ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വിരുന്നില്‍ കേരളത്തില്‍ നിന്നുള്ള സഭാധ്യക്ഷര്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ക്രൈസ്തവ വിഭാഗത്തെ ഒപ്പംനിര്‍ത്താൻ കേരളത്തില്‍ സ്നേഹയാത്ര നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group