video
play-sharp-fill

കലൈഞ്ജർക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ; പ്രധാനമന്ത്രി ചെന്നൈയിലേക്ക്

കലൈഞ്ജർക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ; പ്രധാനമന്ത്രി ചെന്നൈയിലേക്ക്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ രാജാജി ഹാളിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീർ സെൽവം, നടൻ രജനികാന്ത് തുടങ്ങിയവർ പുലർച്ചെ തന്നെ രാജാജി ഹാളിൽ എത്തിച്ചേർന്നു. കൂടാതെ നടൻ സൂര്യ, അജിത്ത്, ശാലിനി തുടങ്ങിയ ചലചിത്ര താരങ്ങളും അദ്ദേഹത്തിനെ അവസാനമായി കാണാൻ ഹാളിലെത്തിയിരുന്നു. വൈകിട്ടോടെ കരുണാനിധിയുടെ സംസ്‌കാരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നതെവിടെയാണെന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. മറീന ബീച്ചിൽ അണ്ണാ സമാധിയോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കണമെന്ന ആവശ്യത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല