അന്ന് സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ, ഇന്ന് കടലിനു നടുവിൽ വിവേകാനന്ദപ്പാറയിൽ ; എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്?

അന്ന് സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ, ഇന്ന് കടലിനു നടുവിൽ വിവേകാനന്ദപ്പാറയിൽ ; എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്?

സ്വന്തം ലേഖകൻ

2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ… ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി.


മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്.

അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്?