
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാംമത് ജന്മദിനത്തിന് സമ്മാനവുമായി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. സെപ്റ്റംബർ 17ന് പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്കായി, 2022 ഖത്തർ ലോകകപ്പില്‍ ലയണല്‍ മെസ്സി അണിഞ്ഞ അർജന്റീന ജഴ്സിയാണ് തന്റെ ഒപ്പോടുകൂടി സമ്മാനമായി അയച്ചു നൽകിയിരിക്കുന്നത്.
ഡിസംബറില്‍ മെസ്സിയുടെ ഇന്ത്യൻ പര്യടനവും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയും വരാനിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ലോകകപ്പില്‍ അണിഞ്ഞ ജഴ്സി കൈയൊപ്പ് ചാർത്തി സമ്മാനിച്ചത്. മെസ്സിയും ഇന്റർമിയാമിയിലെ സഹതാരങ്ങളും ഡിസംബർ 13 മുതൽ 15 വരെയാണ് ഇന്ത്യൻ പര്യടനത്തിനായി എത്തുന്നത്.
കൂടാതെ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങള്‍ സന്ദർശിക്കുന്ന മെസ്സി ഡിസംബർ 15ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ചയും നടത്തും. വർഷാവസാനത്തിലെ പര്യടനത്തിന് മുമ്പായി അക് അർജന്റീന ടീം കേരളത്തിലെത്തിയ സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. നവംബർ 10നും 18നുമിടയില്‍ കേരളത്തിലെത്തുമെന്നാണ് അർജന്റീന ഫെഡറേഷൻ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group