പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും; പിന്നാലെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ മകനെ താലോലിക്കുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

Spread the love

ന്യൂഡൽഹി: നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ വാർത്തകൾക്ക് പിന്നാലെ, കൂടിക്കാഴ്ചയിലെ ഏറ്റവും ഹൃദ്യമായ നിമിഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ മകൻ ‘ഓമി’ എന്ന് വിളിക്കുന്ന നിയോം അശ്വിന്റെ ചിത്രം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുറത്തുവിട്ടത്. “ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പം” എന്ന അടിക്കുറിപ്പോടെയാണ് മോദി കുഞ്ഞു ഓമിയെ താലോലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

100 മില്യൻ ഫോളോവേഴ്സുള്ള മോദിയുടെ അക്കൗണ്ടിലൂടെ ഓമി ഇനി ലോകശ്രദ്ധനേടുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രധാനമന്ത്രിയുടെ ഈ പോസ്റ്റിന് താഴെ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങൾ നേരിട്ടെത്തി സന്തോഷം പങ്കുവെച്ചത് ആരാധകർക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലോകനേതാക്കൾ എത്തുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഈ സ്നേഹനിമിഷം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹാന കൃഷ്ണ, ഇഷാനി, ദിയ കൃഷ്ണ, സിന്ധു കൃഷ്ണ, അശ്വിൻ ഗണേഷ് എന്നിവരെല്ലാം പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. തങ്ങളുടെ കുടുംബത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിലും കുഞ്ഞു ഓമിയോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യത്തിലും അവർ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

ഒരു ലോകനേതാവ് എന്നതിലുപരി തികച്ചും സാധാരണക്കാരനായി കുഞ്ഞിനോട് ഇടപഴകുന്ന പ്രധാനമന്ത്രിയുടെ രീതിയെ പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.