
ന്യൂഡൽഹി : 75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയെ ഫോണിൽ വിളിച്ചാണ് ട്രംപ് ആശംസ നേർന്നത്.
പ്രിയ സുഹൃത്തിന് നന്ദി പറഞ്ഞ് മോദിയും ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ-യുഎസ് സഹകരണത്തിന് ട്രംപിനെപ്പോലെ താനും പ്രതിജ്‌ഞാബദ്ധനാണെന്നും യുക്രെയ്നിൽ സമാധാനം പുലർ ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും പോസ്റ്റിൽ മോദി കുറിച്ചു.