
ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
ദില്ലി: ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3 വിജയശില്‍പികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.ശാസ്ത്ര നേട്ടത്തില്‍ അഭിമാനമെന്ന് പറഞ്ഞ മോദി, ഓഗസ്റ്റ് 23 നാഷണല്‍ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നല്‍കി.
ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.ബെംഗളൂരുവില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാൻ 3 വിജയ ശില്‍പ്പികളെ അഭിനന്ദിച്ചത്.ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചിരുന്നു.ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയില്‍ വിദേശപര്യടനത്തിലായതിനാല്‍ എത്താൻ കഴിഞ്ഞില്ല. അതിനാല്‍ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു.
കര്‍ണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഗവര്‍ണറോടും പ്രോട്ടോക്കോള്‍ പ്രകാരം എത്തേണ്ടതില്ലെന്നും താൻ ശാസ്ത്രജ്ഞരെ കാണാൻ മാത്രം എത്തിയതാണെന്നറിയിച്ചിരുന്നു. കൊച്ചുകുട്ടികള്‍ പോലും ഇവിടെ എത്തിച്ചേര്‍ന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും മോദി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോദി ശാസ്ത്രജ്ഞരെ കാണാനായി ഇസ്ട്രാക് ക്യാമ്ബസിലേക്ക് പുറപ്പെട്ടത്.