play-sharp-fill
സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു ; മൂന്നാമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത് നരേന്ദ്രമോദി ചടങ്ങിന് മുന്നോടിയായി മഹാത്മാഗാന്ധിക്കും വാജ്‌പേയിക്കും പ്രണാമം അര്‍പ്പിച്ചു

സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു ; മൂന്നാമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത് നരേന്ദ്രമോദി ചടങ്ങിന് മുന്നോടിയായി മഹാത്മാഗാന്ധിക്കും വാജ്‌പേയിക്കും പ്രണാമം അര്‍പ്പിച്ചു

സ്വന്തം ലേഖകൻ

സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്കും ഡല്‍ഹിയിലെ സദൈവ് അടലില്‍ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ച്‌ നരേന്ദ്ര മോദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യുദ്ധസ്മാരകത്തില്‍ മോദിയെ അനുഗമിച്ചു.

കേരളത്തിൽനിന്നു സുരേഷ് ഗോപി, ജോർ‌ജ് കുര്യൻ എന്നിവർ മന്ത്രിമാരാകും. ആകെ 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ.