video
play-sharp-fill

Friday, May 16, 2025
HomeUncategorizedഅടിയന്തര സഹായത്തിനു പുറമേ നിർണായക തീരുമാനങ്ങൾ

അടിയന്തര സഹായത്തിനു പുറമേ നിർണായക തീരുമാനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അടിയന്തര സഹായമായി 500 കോടി രൂപ കൂടി നൽകുമെന്നറിയിച്ച പ്രധാനമന്ത്രി സംസ്ഥാനത്തിന് ഒട്ടേറെ തീരുമാനങ്ങളും നൽകി. പലരും സഹായധനത്തിന്റെ പേരിൽ വിവാദവും പരിതാപവും പറയുമ്പോൾ അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങൾക്ക് തീരുമാനമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്.

1. സമയബന്ധിതമായി ഇൻഷുറൻസ് നഷ്ടപരിഹാരങ്ങൾ നൽകാൻ ഇൻഷുറൻസ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാൻ കമ്പനികളോട് നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കാർഷിക ഇൻഷുറൻസ് പദ്ധതിയായ ഫസൽ ബീമാ യോജനയിൽ അംഗങ്ങളായ കർഷകർക്ക് കാർഷിക സഹായം എത്രയും വേഗം നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
3. ദേശീയ പാതകൾ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് നിർദ്ദേശിച്ചു.

4. വൈദ്യുതി വിതരണ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എൻടിപിസി, പിജിസിഐഎൽ തുടങ്ങിയവയോട് സംസ്ഥാന സർക്കാരിന് നൽകാവുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ നിർദ്ദേശിച്ചു.

5. ഗ്രാമങ്ങളിലെ തകർന്ന താൽക്കാലിക വീടുകൾ പുനർ നിർമ്മിക്കാൻ പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിയിൽ മുൻഗണന കൊടുക്കാൻ നിർദ്ദേശിച്ചു.

6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി കേരള പുനർനിർമാണത്തിന് അഞ്ചരക്കോടി തൊഴിൽ ദിനങ്ങൾക്ക് സഹായം നൽകാൻ തീരുമാനിച്ചു.

7. ഹോർട്ടി കൾചർ സംയേജിത വികസന പദ്ധതിയിൽ പെടുത്തി കർഷകർക്ക് നശിച്ചുപോയ വിളകളുടെ പുനഃകൃഷിക്ക് ധന സഹായം നൽകും.

പ്രധാനമന്ത്രി ഡൽഹിയിൽ ചെന്നശേഷം കേരളക്കാര്യങ്ങൾ ചർച്ചചെയ്യാനുൾപ്പെടെ ആഭ്യന്തരമന്ത്രിയുമായി യോഗം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനർനിർമിതിക്കാണ് കേന്ദ്രത്തിന്റെ ധനസഹായം വേണ്ടത്. അതിന് ഒരു കുറവും വരുത്തില്ലെന്ന് കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments