തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; തലസ്ഥാനത്ത്‌ കളറായി റോഡ് ഷോ

Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തിരുവല്ലയില്‍ പ്രധാനമന്ത്രി പൊതുയോഗത്തില്‍ പങ്കെടുത്തു. ഇതിനു ശേഷം കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള റോഡ് ഷോയ്ക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. അതേസമയം, കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനമില്ലെന്നും ഗ്രാമീണ റോഡുകള്‍ അടക്കം പരിതാപകരമാണെന്നും തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നല്ല പാലങ്ങളോ റോഡുകളോ സംസ്ഥാനത്ത് ഇല്ല.

video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് മോദി പറഞ്ഞു. വ്യവസായങ്ങള്‍ക്ക് നല്ല സാധ്യതയുള്ള സ്ഥലമാണ് കേരളം, എന്നാല്‍ കേരളം വികസനത്തില്‍ ഏറെ പിന്നിലാണെന്നും മോദി പറഞ്ഞു. യുപിഎ സർക്കാർ കേരളത്തിന് എന്തു നല്‍കിയെന്ന് ചോദിച്ച അദ്ദേഹം, യുപിഎ സർക്കാർ നല്‍കിയതിന്റെ അഞ്ചിരട്ടി എൻഡിഎ സർക്കാർ നല്‍കിയെന്നും പറഞ്ഞു.