പാലക്കാടെത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്ച; കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു

Spread the love

പാലക്കാട് : ബി ജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.

video
play-sharp-fill

അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.