ക്രിസ്‍മസ് ദിനത്തിൽ ഡല്‍ഹി കത്തീഡ്രല്‍ ചര്‍ച്ച്‌ സന്ദര്‍ശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ക്രിസ്മസ് ദിനത്തില്‍ രാവിലെ ഡല്‍ഹിയിലെ നോർത്ത് അവന്യൂവിലുള്ള സിഎൻഐ സഭയുടെ റിഡംപ്ഷൻ കത്തീഡ്രല്‍ ചർച്ച്‌ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവർക്കെതിരെയും ക്രിസ്‍മസ് ആഘോഷങ്ങള്‍ക്കെതിരെയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാപകമായ ആക്രമണസംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചർച്ചിലെത്തുന്നത്. (ക്രിസ്മസ് ദിനത്തില്‍) നാളെ രാവിലെ 8.30നാണ് സന്ദർശനം.

video
play-sharp-fill

കഴിഞ്ഞ വർഷം അദ്ദേഹം ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്‍മസ് ആഘോഷത്തില്‍ പങ്കെടുക്കുകയും പ്രമുഖ ക്രൈസ്തവ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പള്ളിയിലെത്തിയ ഭക്തജനങ്ങള്‍ക്കും ഈസ്റ്റർ ആശംസകള്‍ നേർന്ന് ദേവാലയ വളപ്പില്‍ അദ്ദേഹം ഒരു വൃക്ഷത്തൈ നടുകയും ചെയ്തിരുന്നു.