video
play-sharp-fill

Tuesday, May 20, 2025
HomeMain'കേരളത്തില്‍വരെ ബിജെപിയുണ്ട്',പ്രതിപക്ഷത്തിന് പരിഹാസം;തിരഞ്ഞെടുപ്പായി, മാധ്യമങ്ങളില്‍ 'പ്രത്യക്ഷപ്പെട്ട്' മോദി.

‘കേരളത്തില്‍വരെ ബിജെപിയുണ്ട്’,പ്രതിപക്ഷത്തിന് പരിഹാസം;തിരഞ്ഞെടുപ്പായി, മാധ്യമങ്ങളില്‍ ‘പ്രത്യക്ഷപ്പെട്ട്’ മോദി.

Spread the love

 

സ്വന്തം ലേഖിക

2024ലെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന് അവിയല്‍ മുന്നണി സര്‍ക്കാരുകളെ ആവശ്യമില്ലെന്നും ഇത്തരം മുന്നണികള്‍ കാരണമുണ്ടായ സ്ഥിരതയില്ലായ്മ കാരണം മുപ്പത് വര്‍ഷങ്ങള്‍ നഷ്ടമായെന്നും മോദി പറഞ്ഞു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം. സാധാരണ അഭിമുഖങ്ങള്‍ നല്‍കുന്ന പതിവില്ലാത്ത മോദി, തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

സഖ്യസര്‍ക്കാരുകള്‍ അധികാരത്തിലേറിയാല്‍ എന്തുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാവുകയും ചെയ്തു. സഖ്യകക്ഷിളെ മടുത്താണ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തത്. വീണ്ടും അതുതന്നെയാകും ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുല തനിക്കില്ല. പാവപ്പെട്ട ജനങ്ങള്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് തന്റെ ഊര്‍ജമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വേരോട്ടമില്ലെന്നത് തെറ്റായ പ്രചാരണമാണെന്നും ബിജെപി രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടി ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന കാര്യത്തില്‍ തെറ്റായ പ്രചാരണം നടന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. ”ഒരുസമയത്ത് ബിജെപിയെ ബ്രാഹ്‌മണ-ബനിയ പാര്‍ട്ടിയായി മുദ്രകുത്തി. ചില സമയത്ത് ഹിന്ദി ഹൃദയഭൂമിയില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയാണെന്ന് പറഞ്ഞു. നഗരങ്ങളില്‍ മാത്രം പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് മുദ്രകുത്തി, എന്നാല്‍ മാറിവന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ലേബലുകള്‍ തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഇന്ന് ബിജെപിക്ക് പിന്തുണയില്ലാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ല. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിക്ക് സാന്നിധ്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുസമയത്ത് ബിജെപിയെ ബ്രാഹ്‌മണ-ബനിയ പാര്‍ട്ടിയായി മുദ്രകുത്തി. ചില സമയത്ത് ഹിന്ദി ഹൃദയഭൂമിയില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയാണെന്ന് പറഞ്ഞു. നഗരങ്ങളില്‍ മാത്രം പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് മുദ്രകുത്തി, എന്നാല്‍ മാറിവന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ലേബലുകള്‍ തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു.ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുഖ്യപ്രതിപക്ഷമാണ്. ബിഹാറിലും ബംഗാളിലും ഒഡീഷയിലും ജാര്‍ഖണ്ഡിലും ഞങ്ങള്‍ മുഖ്യപ്രതിപക്ഷമാണ്. ആറുമാസം മുന്‍പ് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടായിരുന്നു. പുതുച്ചേരിയില്‍ ഇപ്പോള്‍ സര്‍ക്കാരുണ്ട്. 16 സംസ്ഥാനങ്ങള്‍ ഞങ്ങള്‍ ഭരിക്കുന്നു. എട്ട് സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷമാണ്. 2014ല്‍ സാന്നിധ്യമില്ലാതിരുന്ന ആറ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഭരണത്തിന്റെ ഭാഗമാണ്. ക്രിസ്ത്യന്‍ വിഭാഗം ഭൂരിപക്ഷമായ നാഗാലന്‍ഡിലും മണിപ്പൂരും ഉള്‍പ്പെടെയാണിത്. ലോക്‌സഭ സീറ്റുകളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയെ സംബന്ധിച്ച്‌ ഞങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 1984ലെ രണ്ട് സീറ്റുകളില്‍ നിന്ന് 303 ആയി ഞങ്ങള്‍ വളര്‍ന്നു”, മോദി പറഞ്ഞു.

2014-2023 കാലയളവില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 5.1 ശതമാനം മാത്രമാണ്. 2004-2014 കാലയളവില്‍ പണപ്പെരുപ്പം 8.2 ശതമാനം ആയിരുന്നു. 5.1 ആണോ 8.1 ആണോ വലുതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഭരണകാലത്ത് തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments