ഒമാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് : ‘ഓര്‍ഡര്‍ ഓഫ് ഒമാൻ’പുരസ്‌കാരം നല്‍കി സുല്‍ത്താൻ

Spread the love

മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച്‌ ഒമാൻ സുല്‍ത്താൻ. ഇന്ത്യയും ഒമാനും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും.

video
play-sharp-fill

മസ്കറ്റില്‍ അല്‍ ബറക കൊട്ടാരത്തില്‍ ആണ് മോദി-സുല്‍ത്താൻ കൂടിക്കാഴ്ച നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഒമാനിലെത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ‘? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനില്‍ ‘മിനി ഇന്ത്യ ‘ കാണാൻ കഴിഞ്ഞുവെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.