യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി തൊഴില്‍ പദ്ധതി നടപ്പിലാക്കും ; മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ന്യൂഡൽഹി: മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി തൊഴില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ പത്ത് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും മോദി വ്യക്തമാക്കി. എല്ലാ ഭാഷകളും തുല്യം. എല്ലാ ഭാഷകളും വികസിക്കണം എന്നും മോദി പറഞ്ഞു.

പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തി മോദി. ആർഎസ്എസിന്‍റെ നൂറ് വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്നും സമർപ്പണത്തിന്‍റെ ഇതിഹാസമെന്നും മോദി പറഞ്ഞു. ഇനിയും മുൻപോട്ട് നീങ്ങാനുള്ള ഊർജ്ജമാണ് ആർഎസ് എസ് നൽകുന്നത്. നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും എന്നും മോദി വ്യക്തമാക്കി. കർഷകരെയും, പിന്നാക്ക വിഭാഗങ്ങളയും സർക്കാർ ഒരിക്കലും കൈവിടില്ല. എന്നും അവർക്കൊപ്പമാണ്. ഗരീബി ഹഠാവോ മുദ്രാവാക്യവും ഇപ്പോൾ യഥാർത്ഥ്യമായി. രാജ്യത്തെ ഓരോ കുടുംബത്തെയും കുറിച്ചും തനിക്ക് ചിന്തയുണ്ടെന്നും മോദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദി പ്രസംഗം സമാപിപ്പിച്ചത്, രാജ്യത്തെ നക്സലിസവും മാവോവാദവും അടിച്ചമർത്തി, അതിക്രമ നുഴഞ്ഞുകയറ്റങ്ങളെ തടയുമെന്നും, ചുവന്ന തീവ്രവാദത്തെ പൂർണമായും ഇല്ലാതാക്കുമെന്നും ഉറപ്പുനൽകിയാണ്. രാജ്യത്തിന്റെ പുരോഗതിക്കായി ഇപ്പോഴാണ് യഥാർത്ഥ സമയമെന്നും, എല്ലാവരും ഒന്നിച്ചുചേർന്ന് മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.