ഇന്ദിരാഗാന്ധിയുടെ റെക്കാഡ് മറികടന്ന് മോദി..! തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി; 4,078 ദിനങ്ങള്‍ പൂർത്തിയാക്കി

Spread the love

ഡല്‍ഹി: പ്രധാനമന്ത്രി പദവിയില്‍ 4,078 ദിവസങ്ങള്‍ പൂർത്തിയാക്കി നരേന്ദ്രമോദി.

ഇതോടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്.

ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതല്‍ 1977 മാർച്ച്‌ 24 വരെ തുടർച്ചയായി 4,077 ദിവസങ്ങള്‍ മാത്രമാണ് പൂർത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച രണ്ടാമത്ത വ്യക്തി എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യസ്ഥാനം അന്തരിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിനാണ്. നേരത്തെ മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗിനായിരുന്നു.