
ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സത്യപ്രതിജ്ഞ നടത്തിപ്പിൽ മാറ്റമെന്ന് സൂചന. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ സത്യപ്രതിജ്ഞ ഞായറാഴ്ചത്തേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. മോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചതിനു ശേഷം പുതിയ സർക്കാർ രൂപവത്കരിക്കുന്നത് വരെ മോദിയോട് തുടരാൻ നിർദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ജൂൺ 12 ലേക്ക് മാറ്റിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവന്മാർ അതിഥികളായി പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാർ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗേൽ വാങ്ചുക് എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികൾ.