video
play-sharp-fill
‘മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്’..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം

‘മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്’..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം

സ്വന്തം ലേഖകൻ

ദില്ലി : മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപ്പാമ്പ് പരാമർശത്തിലാണ് ബിജെപിയുടെ നീക്കം.

പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഖർഗെക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തികരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു. കർണാടകയിൽ തോൽവി ഉറപ്പിച്ചതിനാലാണ് ഖർഗെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നും പ്രമോദ് സാവന്ത് കുറ്റപ്പെടുത്തി.

Tags :