video
play-sharp-fill

Friday, May 23, 2025
HomeMain'ഡയപ്പറുകള്‍ മാറ്റുന്നതിനേക്കാള്‍ നല്ലത് ടെന്നീസ്‌ കളിക്കുന്നത്'; തിരിച്ചുവരവില്‍ നവോമി ഒസാക്ക  

‘ഡയപ്പറുകള്‍ മാറ്റുന്നതിനേക്കാള്‍ നല്ലത് ടെന്നീസ്‌ കളിക്കുന്നത്’; തിരിച്ചുവരവില്‍ നവോമി ഒസാക്ക  

Spread the love

 

സ്വന്തം ലേഖിക 

 

16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ്‌ കോര്‍ട്ടില്‍ തിരിച്ചെത്തി ജാപ്പനീസ് താരം നവോമി ഓസാക്ക. ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലിന്റെ ആദ്യ റൗണ്ടില്‍ തമാര കോര്‍പാറ്റ്ഷിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നവോമി പരാജയപ്പെടുത്തിയത്.

 

സ്കോര്‍ 6-3, 7-6 (9). മത്സരത്തിലുടനീളം തനിക്ക് ആശങ്കകളുണ്ടായിരുന്നെന്നും മുന്‍ ലോക ഒന്നാംനമ്ബര്‍ താരം കൂടിയായ നവോമി പറഞ്ഞു. ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു നവോമി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുകയും മുന്‍ യുഎസ് ഓപ്പണ്‍ ജേതാവുമായ നവോമി വൈകാതെ തന്നെ ഗ്രാന്‍ഡ് സ്ലാമിലേക്ക് തിരിച്ചെത്തും

 

“മകള്‍ ജനിക്കുന്നതിന് മുന്‍പ് ഞാന്‍ കളിച്ച രണ്ട് വര്‍ഷങ്ങളില്‍ എനിക്ക് ലഭിച്ച സ്നേഹം തിരികെ നല്‍കാനായില്ലെന്ന് തോന്നുന്നു. ഈ പുതിയ യാത്രയില്‍ ഞാന്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി ഗ്യാലറയിലെത്തിയവരേയും പ്രോത്സാഹനം നല്‍കിയവരേയും അഭിനന്ദിക്കുന്നു,” മത്സരശേഷം നവോമി പറഞ്ഞു.

 

കഴിഞ്ഞ ജൂലൈയിലായിരുന്നു മകള്‍ ഷായ്‌ക്ക് നവോമി ജന്മം നല്‍കിയത്. മത്സരം പൂര്‍ത്തിയാക്കുന്നതാണൊ മകളെ ഉറക്കുന്നതാണൊ എളുപ്പമുള്ള കാര്യമെന്ന ചോദ്യത്തിനായിരുന്നു നവോമിയുടെ രസകരമായ മറുപടിയുണ്ടായത്. “ഉറക്കവും ഷായ്‌യും ചേരില്ല, അതുകൊണ്ട് തന്നെ ഡയപ്പറുകള്‍ മാറ്റുന്നതിനേക്കാള്‍ ടെന്നിസ് കളിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു,” നവോമി കൂട്ടിച്ചേര്‍ത്തു.

 

 

രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുകയും മുന്‍ യുഎസ് ഓപ്പണ്‍ ജേതാവുമായ നവോമി വൈകാതെ തന്നെ ഗ്രാന്‍ഡ് സ്ലാമിലേക്ക് തിരിച്ചെത്തും. ഓസ്ട്രേലിയന്‍ ഓപ്പണിലായിരിക്കും താരത്തിന്റെ തിരിച്ചുവരവ്. ഇതിനുമുന്നാടിയായി ക്യൂന്‍സ്‌ലാന്‍ഡ് ഇവന്റിലും നവോമി പങ്കെടുക്കും. നിലവിലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ആര്യാന സാബലെങ്ക, എലന റൈബാകിന, ജെലെന ഒസ്തപെങ്കൊ, വിക്ടോറിയ അസരങ്ക, സോഫിയ കെനിന്‍ തുടങ്ങിയവരും ഇവന്റില്‍ മാറ്റുരയ്ക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments