മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു

മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു

സ്വന്തം ലേഖിക

കോട്ടയം: മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.

മൺമറഞ്ഞ കലാകാരുടെ ആത്മാവിന് നിത്യശാന്തി നേർന്നു ആദരാഞ്ജലികൾ അർപ്പിച്ചു സമ്മേളനമാരംഭിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡന്റ്‌ പഴയിടം മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കലാശ്രീ വിനോദ് ചമ്പക്കര സ്വാഗതം ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എൻ കീപ്പേരി മുഖ്യ പ്രഭാഷണം നടത്തി.
ഡോ. രാജു വള്ളിക്കുന്നത്തിന്റെ കവിതാ സമാഹാരം ഗാന്ധി സർവകലാശാല വൈസ് ചാന്സലർ ഡോ. സാബു തോമസ് പ്രകാശനം ചെയ്തു.

അവാർഡ് ജേതാക്കൾ
സുകുമാരൻ നായർ ഇടമറ്റം, ജോസ് മാമ്മൂട്, കോട്ടയം ബാബുരാജ് എന്നിവരെ പൊന്നാടയും മോമെന്റൊയും നൽകി ആദരിച്ചു. സംസ്ഥാന ബാലയരങ്ങു കലോത്സവ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

സംസ്ഥാന സമിതി അംഗങ്ങൾ അടൂർ രാജേന്ദ്രൻ, ആർട്ടിസ്റ്റ് ദാസ് എന്നിവരും ഡോ. നടുവട്ടം സത്യശീലൻ, തിരുവിഴ ജയശങ്കർ, മാതംഗി സത്യമൂർത്തി, ഡോ. രാജു വള്ളിക്കുന്നം, തുറവൂർ നാരായണപ്പണിക്കർ, തലവടി കൃഷ്ണൻകുട്ടി, ആറന്മുള ശ്രീകുമാർ, രാജേഷ് കുമാർ ഹാബീറ്റാറ്റ്, സി എൻ വേണുഗോപാൽ, ളാക്കാട്ടൂർ പൊന്നപ്പൻ തുടങ്ങി ജില്ലയിലെ പ്രഗത്ഭരും പ്രശസ്തരും പ്രതിഭാശാലികളും സംസാരിച്ചു.

സർഗ്ഗ വനിതാ പ്രതിനിധികളായി സുമംഗല നായർ, സുനിജ റെജി, മിനി സുരേഷ് എന്നിവർ പങ്കെടുത്തു. വിവിധകലാ പരിപാടികൾക്കും ശേഷം ജില്ലാ ട്രഷറർ ഷാജി തോമസ് ഒറ്റപ്ളാക്കൽ നന്ദി പ്രകാശിപ്പിച്ചു.