നന്മ ചെയ്താൽ, നമ്മൾ ആരെങ്കിലുമൊക്കെയായി മാറും: മോദിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് മോഹൻലാൽ
സ്വന്തംലേഖകൻ
കൊച്ചി: വിദ്യാർത്ഥികൾക്ക് മുന്നിൽ നരേന്ദ്ര മോദിയുടെ വാക്കുകൾ ഓർമിപ്പിച്ച് സൂപ്പർ താരം മോഹൻലാൽ.’നന്മയുള്ള കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്താൽ,നമ്മൾ ആരെങ്കിലുമൊക്കെയായി മാറും’ എന്ന മോദിയുടെ വാക്കുകൾ കൊച്ചി ചോയിസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ ആവർത്തിക്കുകയായിരുന്നു ലാൽ.സി.ബി.എസ്.ഇ. ജേതാക്കളെ അനുമോദിക്കാൻ എത്തിയതായിരുന്നു ലാൽ. ഞാൻ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്‌കൂൾ കുട്ടിയുടെ ചോദ്യത്തിനായിരുന്നു സൂപ്പർതാരം ഇപ്രകാരം മറുപടി നൽകിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിൽ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു.’ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് ലാൽ തന്റെ ട്വിറ്ററിൽ കുറിച്ചത്’.
ഇന്ന് വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.മോദിക്കൊപ്പം രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group