ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ആൻവി മോൾ ; കാൻസർ രോഗിയായ ഒന്നരവയസുകാരിക്ക് സഹായമഭ്യർത്ഥിച്ച് നന്ദു മഹാദേവ
സ്വന്തം ലേഖകൻ
കൊച്ചി : ശരീരം കാർന്നു തിന്നുന്ന കാൻസറിനെ മനോധൈര്യം കൊണ്ട് നേരിടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. നന്ദു ഫെയസ്ബുക്കിൽ പങ്കു വയ്ക്കുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ ഒരു പോസ്റ്റ് ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. കണ്ണിൽ കാൻസർ ബാധിച്ച ആൻവിമോളുടെ ചികിത്സയ്ക്കായി അടിയന്തരമായി അഞ്ച് ലക്ഷം രൂപ ചെലവ് വരും. ആൻവി മോളുടെ ചികിത്സയ്ക്ക് സഹായമർഭ്യർത്ഥിച്ചാണ് ഇത്തവണ ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.
നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഒന്നര വയസുകാരി ആൻവിമോൾ !!
പ്രായം കുറവാണെങ്കിലും പുഞ്ചിരിയോടെ കീമോ മരുന്നുകളെ നേരിടുന്ന പൊന്നുമോളുടെ ആത്മവിശ്വാസം ഞങ്ങൾക്കൊക്കെ ഊർജ്ജമാണ്.!!
തന്റെ കുഞ്ഞിക്കണ്ണുകളിൽ കാൻസർ ആണെന്നോ അത് എന്താണെന്നോ പോലും അറിയില്ല അവൾക്ക്.. വേദന എടുക്കുന്നു എന്ന് ശരിക്ക് പറയാൻ പോലുമറിയില്ല..എങ്കിലും വേദനകൾ കുറയുമ്ബോൾ പൂർണ്ണ സന്തോഷവതിയാണ് കക്ഷി..
അവൾ ഉറപ്പായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും..നമുക്കൊപ്പം നമ്മുടെ പൊന്നോമനയായി വളർന്ന് വരും..സമൂഹത്തിന് വെളിച്ചമാകുന്ന ഒരു മാണിക്യമായി അവൾ വളരും..
അവളുടെ കുഞ്ഞിക്കണ്ണുകൾ സംരക്ഷിക്കാനും ജീവിതം സുരക്ഷിതമാക്കാനും ഏഴ് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപയാണ് നമ്മള് കണ്ടെത്തുവാനുള്ളത്.
ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ ആണ് തുടർ ചികിത്സ.. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് വിനീതും ‘അമ്മ ഗോപികയും പൊന്നുമോളെ ഇതുവരെ ചികിത്സിച്ചത്..രണ്ടു മക്കളിൽ ഇളയവളാണ് ആൻവിക്കുട്ടി..!!കൂടേക്കളിക്കാൻ ഊർജ്ജസ്വലയായി ആൻവിമോൾ വരുന്നതും കാത്തിരിക്കുകയാണ് ചേച്ചി അലംകൃത..നമ്മളൊന്നിച്ചു ശ്രമിച്ചാൽ ആ കുടുംബത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയും
പരമാവധി സഹായിക്കുക ഒപ്പം ഇത് സുമനസുകളുടെ ശ്രദ്ധയില്‍ പെടുത്താന്‍ എല്ലവരും share ചെയ്യുക..
അക്കൗണ്ട് ഡീറ്റൈല്‍സ് :
Name : Vineeth
Acnt no : 99980104726190
IFSC CODE:FDRL0001751
FEDERAL BANK CHERTHALA SOUTH
Goggle Pay : 8086581882
Mobile : 8086581882
കഴിയുന്നത് പോലെ സഹായിക്കുക പ്രിയരേ..
കൂടാതെ പരമാവധി share ചെയ്ത് സഹായിക്കുക ഒപ്പം പൊന്നുമോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക..