
കോട്ടയം : തിരുനക്കരയെ കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ നന്ദഗോവിന്ദം ഭജൻസ് എത്തുന്നു.
മകരവിളക്കിനോട് അനുബന്ധിച്ച് ഏസിവി ചാനലിൻ്റെ ആഭിമുഖ്യത്തിൽ തിരുനക്കര ക്ഷേത്ര മൈതാനിയിൽ ഇന്ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിക്ക് മന്ത്രി വി എൻ വാസവൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, കൗൺസിലർമാരായ റ്റി എൻ ഹരികുമാർ, സുശീല ഗോപകുമാർ, എസ്. ഗോപകുമാർ തുടങ്ങിയവർ ചേർന്ന് തിരിതെളിയിക്കും.
ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. മൈതാനത്തും പടിക്കെട്ടുകളിലും പ്രവേശനത്തിന് നിയന്ത്രണമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങൾക്ക് സ്റ്റാർ ജംഗ്ഷനിലെ ലക്ഷ്മി സിൽക്സ് മൈതാനിയിലും,തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിലും പാർക്കിംഗിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.



