
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി അടുത്ത മാസം ആറിന്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്.
ബന്ധുക്കളെ കൊല്ലപെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. 2017 ഏപ്രിൽ എട്ടിനാണ് കൊലപാതങ്ങള്‍ ചെയ്യുന്നത്.
ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് വിചാരണ തുടങ്ങിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.