video
play-sharp-fill
മമ്മൂട്ടിയെ നേരില്‍ കാണാനും നടിയാകാനും കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ;  ‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് മമ്മൂട്ടി; ചിത്രം മാര്‍ച്ച്‌ 14ന്

മമ്മൂട്ടിയെ നേരില്‍ കാണാനും നടിയാകാനും കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ; ‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് മമ്മൂട്ടി; ചിത്രം മാര്‍ച്ച്‌ 14ന്

കൊച്ചി: നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ‘നാൻസി റാണി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു.

മമ്മൂട്ടി എന്ന മഹാനടനെ നേരില്‍ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

അതുകൊണ്ടുതന്നെ ‘നാൻസി റാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്യുന്നത് ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു എന്നു തന്നെ പറയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈലാത്ത് ഫിലിംസിൻ്റെ ബാനറില്‍ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറില്‍ നൈനാ ജിബി പിട്ടാപ്പിള്ളില്‍, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ജോണ്‍ ഡബ്ല്യൂവർഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

അർജുൻ അശോകൻ, ,അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാല്‍, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, തെന്നല്‍ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വില്‍സണ്‍, സോഹൻ സിനുലാല്‍, നന്ദു പൊതുവാള്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു.