
കോട്ടയം : കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളും
പ്രശ്നപരിഹാരങ്ങളും എന്ന വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “നമുക്ക് പറയാം” പ്രോഗ്രാമിന്റെ ജില്ലാ തലശില്പശാല കോട്ടയം പിഡബ്ലിയുഡി റസ്റ്ററ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സംസ്ഥാനതല കാഴ്ചപ്പാട് കെപി ഒ എ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്ത് കാഴ്ചപ്പാട് ജില്ലാ സെക്രട്ടറി സലിംകുമാർ കെ സി അവതരിപ്പിച്ചു.
ചടങ്ങിൽ കെ പി ഒ എ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത് ചിറയിൽ ജില്ലാ ജോയിൻ സെക്രട്ടറി രാംദാസ് , വൈസ് പ്രസിഡന്റ് സിബിമോൻ തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന കമ്മിറ്റി അംഗം മാത്യൂ പോൾ സ്വാഗതവും ജില്ലാ ട്രഷർ മുഹമ്മദ് ഷെഫീഖ് കൃതഞ്ജതയും അർപ്പിച്ചു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.



